റാസല്‍ഖൈമ: യുഎഇയില്‍ പനി ബാധിച്ച് മലയാളി ബാലിക മരിച്ചു. റാസല്‍ഖൈമ സ്റ്റീവന്‍ റോക്കില്‍ ജോലി ചെയ്യുന്ന തൃശൂര്‍ സ്വദേശി ജോബിന്‍ ജോസഫിന്റെയും ജിനി ജോബിന്റെയും മകള്‍ ദിയ റോസ് ആണ് മരിച്ചത്. റാസല്‍ഖൈമ ഇന്ത്യന്‍ പബ്ലിക് സ്കൂള്‍ കെ.ജി 2 വിദ്യാര്‍ത്ഥിനിയായിരുന്നു.  ഞായറാഴ്ച വൈകുന്നേരമാണ് പനിയെ തുടര്‍ന്ന് ശാം ആശുപത്രിയില്‍ ചികിത്സ തേടിയത്. പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പിന്നീട് സഖര്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രി 12 മണിയോടെ മരിക്കുകയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.