Asianet News MalayalamAsianet News Malayalam

കുവൈത്തില്‍ മലയാളി ദമ്പതികളുടെ മകളെ മരിച്ച നിലയില്‍ കണ്ടെത്തി

അബ്ബാസിയയിലെ ഫ്ലാറ്റിലാണ് കുട്ടിയെ അവശ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല . സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

malayali girl found dead in kuwait
Author
Kuwait City, First Published Aug 31, 2019, 6:39 PM IST

കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി ദമ്പതികളുടെ മകളെ മരിച്ച നിലയില്‍ കണ്ടെത്തി. യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ തീര്‍ത്ഥ രാജേഷിനെയാണ് ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെങ്ങന്നൂര്‍ സ്വദേശി രാജേഷ് ആര്‍ പിള്ള - കൃഷ്ണപ്രിയ ദമ്പതികളുടെ മകളാണ് മരിച്ച തീര്‍ത്ഥ. അബ്ബാസിയയിലെ ഫ്ലാറ്റിലാണ് കുട്ടിയെ അവശ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല . സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചെങ്ങന്നൂര്‍ പുലിയൂര്‍ പെരിശേരി സ്വദേശികളാണ് മാതാപിതാക്കള്‍. മൃതദേഹം ഫോറന്‍സിക്‌ നടപടികള്‍ക്കായി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.

Follow Us:
Download App:
  • android
  • ios