ജീവനക്കാരുടെ താമസസ്ഥലത്ത് പാകിസ്താന്‍ സ്വദേശിയുടെ നിയമവിരുദ്ധ പ്രവര്‍ത്തനം ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലെത്തിയത്

ദുബൈ: മലയാളി ദുബായില്‍ കുത്തേറ്റ് മരിച്ചു. കോഴിക്കോട് പൂനൂര്‍ പൂക്കാട് സ്വദേശി റഷീദാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സഹപ്രവര്‍ത്തകനായ പാകിസ്താന്‍ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ജബല്‍അലി ദുബൈ ഇന്‍വെസ്റ്റ് പാര്‍ക്കിലെ പാര്‍ക്കോ ഹൈപ്പര്‍മാര്‍ക്കറ്റിന്‍റെ മാനേജരാണ് കൊല്ലപ്പെട്ട റഷീദ്. 

ഇന്നലെ രാത്രിയാണ് ഇദ്ദേഹത്തിന് കുത്തേറ്റത്. ജീവനക്കാരുടെ താമസസ്ഥലത്ത് പാകിസ്താന്‍ സ്വദേശിയുടെ നിയമവിരുദ്ധ പ്രവര്‍ത്തനം ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലെത്തിയത്. ഹൈപ്പര്‍മാര്‍ക്കറ്റിലെ കുബ്ബൂസ് നിര്‍മാണ വിഭാഗം തൊഴിലാളിയാണ് പ്രതി.