വിമാനം കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിച്ചതിന് പിന്നാലെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മനാമ: നാട്ടിലേക്കുള്ള യാത്രക്കിടെ കുഴഞ്ഞുവീണ് മലയാളി യുവാവ് മരിച്ചു. ബഹ്റൈനില്‍ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ മലപ്പുറം പുത്തനത്താണി പുന്നത്തല സ്വദേശി മുഹമ്മദ് അഫ്സൽ (27) ആണ് മരിച്ചത്.
രണ്ട് മാസം മുമ്പാണ് അഫ്സൽ ബഹ്റൈനിലെത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ബഹ്റൈനില്‍ നിന്ന് കോഴിക്കോടേക്ക് പുറപ്പെട്ട വിമാനത്തില്‍ വെച്ച് അഫ്സലിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടര്‍ന്ന് കുഴഞ്ഞുവീഴുകയുമായിരുന്നു. വിമാനം കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിച്ചതിന് പിന്നാലെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഏതാനും ദിവസങ്ങള്‍ മുമ്പ് പനി ബാധിച്ചതിനെ തുടര്‍ന്ന് സ്വകാര്യ ക്ലിനിക്കില്‍ പരിശോധിച്ചിരുന്നു ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടാകാതെ വന്നതോടെ തുടര്‍ ചികിത്സക്കായി നാട്ടിലേക്ക് പോകുകയായിരുന്നു. പിതാവ്: മുഹമ്മദ്. മാതാവ്: ആമിന. സഹോദരിമാർ: ഹാജറ, തസ്നീമ, ഉമ്മുകുൽസു.
