ഖസീം പ്രവിശ്യയിലെ ഉനൈസ കിങ് സഊദ് ആശുപത്രിയിൽ അസുഖബാധിതനായി പ്രവേശിപ്പിച്ചിരുന്ന തിരുവനന്തപുരം കല്ലറ കാട്ടുംപുറം ഊറാൻകുഴി സ്വദേശി നവാസ് മൻസിലിൽ നസീമിെൻറ മകൻ സമീർ (31) ആണ് ബുധനാഴ്ച രാത്രി മരിച്ചത്.

റിയാദ്: മലയാളി യുവാവ് ഹൃദയാഘാതം മൂലം സൗദിയിൽ മരിച്ചു. ഖസീം പ്രവിശ്യയിലെ ഉനൈസ കിങ് സഊദ് ആശുപത്രിയിൽ അസുഖബാധിതനായി പ്രവേശിപ്പിച്ചിരുന്ന തിരുവനന്തപുരം കല്ലറ കാട്ടുംപുറം ഊറാൻകുഴി സ്വദേശി നവാസ് മൻസിലിൽ നസീമിെൻറ മകൻ സമീർ (31) ആണ് ബുധനാഴ്ച രാത്രി മരിച്ചത്.

ഒരു വർഷത്തിലധികമായി അൽഖസീം പ്രവിശ്യയിലെത്തിയിട്ട്. അവിവാഹിതനാണ്. മാതാവ്: റഷീദ ബീവി. സഹോദരങ്ങൾ: നൗഷാദ്, നവാസ് (ഇരുവരും റിയാദ്). വെള്ളിയാഴ്ച ജുമുഅ നമസ്കാരാനന്തരം മൃതദേഹം ഉനൈസയിൽ ഖബറടക്കി. രേഖകൾ ശരിപ്പെടുത്താൻ കെ.എം.സി.സി ഉനൈസ സെൻട്രൽ കമ്മിറ്റി രംഗത്തുണ്ട്.

Read Also -  33 ലക്ഷം രൂപ വരെ ശമ്പളം, ആനുകൂല്യങ്ങൾ! ഉദ്യോഗാര്‍ത്ഥികളേ ഇത് വമ്പൻ ഓഫര്‍; വിദേശത്തേക്ക് പറക്കാം, യോഗ്യതയറിയാം

25 വർഷത്തോളം നീണ്ട പ്രവാസ ജീവിതം; ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മലയാളി മരിച്ചു

റിയാദ്: മലയാളി ജിദ്ദയിലെ ജോലിസ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചു. മലപ്പുറം എടക്കരക്ക് സമീപം മരുതക്കടവിൽ സ്വദേശി കോയിപ്പാടൻ അഷ്‌റഫ് (56) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ജോലിസ്ഥലമായ ജിദ്ദ കാർ ഹറാജിലുള്ള കാർ ഷോറൂമിൽ വെച്ച് ഹൃദയാഘാതം സംഭവിക്കുകയും ഉടൻ മരിക്കുകയുമായിരുന്നു.

25 വർഷത്തോളമായി ജിദ്ദയിൽ പ്രവാസിയാണ്. പിതാവ്: പരേതനായ മൊയ്തീൻകുട്ടി, മാതാവ്: റുഖിയ, ഭാര്യ: സഫിയ, മക്കൾ: ഹനാന, ഹിബ, ഹിദ, ഫായിസ് അലി, മരുമകൻ: അബ്ദുൽ മനാസിൽ (റിയാദ്), സഹോദരങ്ങൾ: മാനുക്കോയ (ജിദ്ദ), അബ്ദുറഹ്‌മാൻ, ശംസുദ്ധീൻ, ശരീഫ്, അബ്ദുസ്സലാം, ആമിന, അസ്മാബി, ഫാത്വിമ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദയിൽ ഖബറടക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...