യുഎഇയിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു. ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകുന്ന വഴി രാത്രിയിലാണ് അപകടം ഉണ്ടായത്. മെഡിക്കൽ സെന്റർ ജീവനക്കാരനാണ്.

അബുദാബി: യുഎഇയിലെ ഉമ്മുൽഖുവൈനില്‍ വാഹനാപകടത്തില്‍ പ്രവാസി മലയാളി മരിച്ചു. മലപ്പുറം താനൂര്‍ നിറമരുതൂർ കുമാരൻപടി പിലാക്കൽ സക്കീർ (38) ആണ് മരിച്ചത്. ന്യൂ സനായയിൽ ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകുന്ന വഴി രാത്രിയിലാണ് അപകടം ഉണ്ടായത്. മെഡിക്കൽ സെന്റർ ജീവനക്കാരനാണ്. പിലാക്കൽ സെയ്താലി–ഖൗജ ദമ്പതികളുടെ മകനാണ്. ഭാര്യ: നജ്മ. മക്കൾ: ഫാത്തിമ തസ്നി, ഫാത്തിമ നുസ്രി, ഫാത്തിമ നസ്‌ല.