ജോലിയുടെ ഭാഗമായി കൈയില്‍ കരുതുന്ന പിസ്റ്റളില്‍ നിന്നാണ് വെടിയേറ്റത്. പിസ്റ്റളും മൃതദേഹത്തിന്റെ തൊട്ടടുത്ത് തന്നെയുണ്ടായിരുന്നു. 

കുവൈത്ത് സിറ്റി: കുവൈത്തിലെ അമേരിക്കന്‍ എംബസിയില്‍ മലയാളി ജീവനക്കാരനെ ആത്മഹത്യ ചെയ്‍ത നിലയില്‍ കണ്ടെത്തി. എംബസിയിലെ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്‍തിരുന്ന പാലക്കാട് സ്വദേശി ജഗദീഷ് വി അപ്പുക്കുട്ടന്‍ (44) ആണ് മരിച്ചത്. എംബസിയിലെ ശുചിമുറിയില്‍ തലയ്‍ക്ക് വെടിയേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ജോലിയുടെ ഭാഗമായി കൈയില്‍ കരുതുന്ന പിസ്റ്റളില്‍ നിന്നാണ് വെടിയേറ്റത്. പിസ്റ്റളും മൃതദേഹത്തിന്റെ തൊട്ടടുത്ത് തന്നെയുണ്ടായിരുന്നു. കുവൈത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി, മൃതദേഹം ഫോറന്‍സിക് പരിശോധനയ്‍ക്കായി കൈമാറി. ജീവനക്കാരന്റെ നിര്യാണത്തില്‍ കുവൈത്തിലെ അമേരിക്കന്‍ അംബാസഡര്‍ അലിന റോമനോവ്‍സ്‍കി അനുശോചനം അറിയിച്ചു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും അവര്‍ പറഞ്ഞു. മൃതദേഹം നാട്ടിലെത്തിക്കുമെന്ന് കുവൈത്തിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.