റിയാദ്: മലയാളി സാമൂഹിക പ്രവര്‍ത്തകന്‍ സൗദി അറേബ്യയിൽ മരിച്ചു. തായിഫിലെ നവോദയ കലാസാംസ്കാരിക വേദി ഭാരവാഹിയും എറണാകുളം നോർത്ത് പറവൂർ എഴിക്കര സ്വദേശിയുമായ ഹക്കീം പതിയാഴത്ത് (49) ആണ് മരിച്ചത്. ഹൃദയാഘാതത്തെത്തുടർന്ന് വെള്ളിയാഴ്ച രാവിലെ ആശുപത്രിയിൽ  പ്രവേശിപ്പിക്കുകയും രാത്രി 12 മണിയോടെ മരിക്കുകയുമായിരുന്നു.

നവോദയ തായിഫ് ഏരിയ ആക്ടിംഗ് സെക്രട്ടറിയായിരുന്നു. കഴിഞ്ഞ 15 വർഷങ്ങളായി തായിഫ് ഹവിയയിൽ വാഹനങ്ങളുടെ സ്‍പെയർ പാർട്സ് കടയിൽ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: നൈസ, മക്കൾ: ഹന ഫാത്തിമ, മുഹമ്മദ് ഹാതിം. നടപടികൾ പൂർത്തിയാക്കി മൃതദേഹം ത്വാഇഫിൽ ഖബറടക്കും.