Asianet News MalayalamAsianet News Malayalam

മലയാളി സാമൂഹിക പ്രവർത്തകൻ വി.കെ. അബ്ദുൽ അസീസ് ജിദ്ദയിൽ നിര്യാതനായി

ഹൃദയശസ്ത്രക്രിയയെ തുടർന്ന് ഗുരുതരാവസ്ഥയിൽ മൂന്ന് ആഴ്ചയായി ജിദ്ദ കിംഗ് ഫഹദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. 

malayali social worker vk abdul azeez died in saudi arabia
Author
Riyadh Saudi Arabia, First Published Aug 7, 2021, 11:27 PM IST

റിയാദ്: സൗദി പ്രവാസി സമൂഹത്തിനിടയിൽ വിദ്യാഭ്യാസ, സാംസ്‌കാരിക, സാമ്പത്തിക, മതരംഗങ്ങളിൽ നിറഞ്ഞുനിന്ന എറണാകുളം എടവനക്കാട് സ്വദേശി വി.കെ. അബ്ദുൽ അസീസ് (70) ജിദ്ദയിൽ നിര്യാതനായി. ഹൃദയശസ്ത്രക്രിയയെ തുടർന്ന് ഗുരുതരാവസ്ഥയിൽ മൂന്ന് ആഴ്ചയായി ജിദ്ദ കിംഗ് ഫഹദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. 

ശനിയാഴ്ച രാത്രിയിലായിരുന്നു അന്ത്യം. ജിദ്ദയിൽ ഹയാത്ത് ഇൻറർനാഷണൽ സ്‌കൂളിന്റെ ഉടമയായിരുന്നു. മക്കയിലെ മുസ്ലിം വേൾഡ് ലീഗുമായി സഹകരിച്ച് കേരളത്തിൽ ബഹുമത സെമിനാർ സംഘടിപ്പിച്ചു. തനിമ സാംസ്‌കാരിക വേദി പ്രവർത്തകനായിരുന്നു. ഭാര്യ: നജ്മ, മക്കൾ: ഷമീമ, ഷബ്‍നം, ഷഹ്‌ന, അഫ്‍താബ്, അഫ്റോസ്.
 

Follow Us:
Download App:
  • android
  • ios