അജ്‍മാൻ യൂണിവേഴ്‍സിറ്റിയിൽ നിന്ന് ബി.എസ്.സി അക്കൗണ്ടിങ്ങിൽ കോളേജ് ടോപ്പറായി (2020 - 2021) ബിരുദം നേടിയ  മുഹമ്മദ് അഫ്‍സൽ നിസാറുദ്ദിൻ ആണ് ഗോൾഡൻ വിസ കരസ്ഥമാക്കിയത്. 

ദുബൈ: യുഎഇയിൽ ഗോൾഡൻ വിസ നേടുന്ന മറ്റൊരു മലയാളി കൂടി. കൊല്ലം ചടയമംഗലം സ്വദേശിയും, അജ്‍മാൻ യൂണിവേഴ്‍സിറ്റിയിൽ നിന്നും ബി.എസ്.സി അക്കൗണ്ടിങ്ങിൽ കോളേജ് ടോപ്പറായി (2020 - 2021) ബിരുദം നേടുകയും ചെയ്‍ത മുഹമ്മദ് അഫ്‍സൽ നിസാറുദ്ദിൻ ആണ് ഗോൾഡൻ വിസ കരസ്ഥമാക്കിയത്.

ഉയർന്ന വിദ്യാഭ്യാസ യോഗ്യതയാണ് ഇതിനായി പരിഗണിക്കുന്നത്, (സി.ജി.പി.എ 3.89). അജ്മാൻ യൂണിവേഴ്‍സിറ്റിയിൽ എം.ബി.എക്ക് തുടർന്നു പഠിക്കുന്ന മുഹമ്മദ് അഫ്‍സൽ നിസാറുദ്ദിൻ ഫോട്ടോഗ്രാഫിയിലും ഷോര്‍ട്ട് ഫിലിമിലും തത്പരനാണ്. പിതാവ് നിസാറുദ്ദിൻ ഷാർജയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. മാതാവ് ലത്തീഫ, സഹോദരൻ മുഹമ്മദ് ഫൈസൽ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona