Asianet News MalayalamAsianet News Malayalam

ഉംറക്കെത്തിയ മലയാളി പെൺകുട്ടി ജിദ്ദയിൽ മരിച്ചു

ഉംറ കർമങ്ങളും മദീന സന്ദർശനവും പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാനായി ജിദ്ദയിലെ ബന്ധുവീട്ടിൽ എത്തിയതായിരുന്നു.

malayali umrah pilgrim died in jeddah rvn
Author
First Published Oct 30, 2023, 8:31 PM IST

റിയാദ്: ഉംറ നിർവഹിക്കാനായി കുടുംബത്തോടൊപ്പം സൗദി അറേബ്യയിലെത്തിയ മലയാളി പെൺകുട്ടി മരിച്ചു. മാതാപിതാക്കളോടും സഹോദരങ്ങളോടുമൊപ്പം എത്തിയ കോഴിക്കോട് ഫറോക്ക് കരുവൻതിരുത്തി സ്വദേശി പടന്നയിൽ അബൂബക്കർ സിദ്ദീഖിന്‍റെ മകൾ നജാ ഫാത്തിമ (17) ആണ് മരിച്ചത്. ഒരു മാസം മുമ്പാണ് ഇവർ ഉംറക്കെത്തിയത്. 

ഉംറ കർമങ്ങളും മദീന സന്ദർശനവും പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാനായി ജിദ്ദയിലെ ബന്ധുവീട്ടിൽ എത്തിയതായിരുന്നു. ഇവിടെ വെച്ച് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. വൈകാതെ മരണം സംഭവിച്ചു. മാതാവ്: സുമയ്യാ ബീവി. സഹോദരങ്ങൾ: മുഹമ്മദ് സബീഹ് (റിയാദ്), ആദിൽ ഹസ്സൻ, നിദാ ആയിഷ. ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ്ങിെൻറ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദ റുവൈസ് മഖ്ബറയിൽ ഖബറടക്കി.

Read Also -  നാട്ടിലേക്കുള്ള യാത്രാമധ്യേ മലയാളി ഉംറ തീർഥാടക മരിച്ചു

യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്; ബാഗേജിലെ വസ്തുക്കളുടെ മൂല്യം 3,000 റിയാല്‍ കടക്കരുത്

ദോഹ: വ്യോമ, കര, കടല്‍ മാര്‍ഗങ്ങളിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രക്കാരുടെ ബാഗേജ് പരിധി സംബന്ധിച്ച് ഓര്‍മ്മപ്പെടുത്തലുമായി ഖത്തര്‍ കസ്റ്റംസിന്റെ നോട്ടീസ്. യാത്രക്കാരുടെ കൈവശമുള്ള വ്യക്തിഗത സാധനങ്ങളുടെ മൂല്യം 3,000 റിയാലില്‍ കൂടാന്‍ പാടില്ലെന്നാണ് അധികൃതരുടെ നിര്‍ദ്ദേശം. 

വ്യക്തിഗത സാധനങ്ങളും സമ്മാനങ്ങളും ഉള്‍പ്പെടെ ബാഗേജിലെ വസ്തുക്കളുടെ മൂല്യം 3,000 ഖത്തര്‍ റിയാലായിരിക്കണം. മറ്റ് കറന്‍സികളിലും ഇതിന് തുല്യമായ മൂല്യമാണെന്ന് ഉറപ്പാക്കണം. വ്യക്തിഗത ഉപയോഗത്തിനുള്ള സാധനങ്ങളുടെ മൂല്യമാണ് ഇത്. വാണിജ്യ ആവശ്യങ്ങള്‍ക്കായി കൊണ്ടുവരുന്ന സാധനങ്ങളുടെ ചട്ടങ്ങളും വ്യവസ്ഥകളും പ്രത്യേകമാണ്. വാണിജ്യ ആവശ്യങ്ങള്‍ ലക്ഷ്യം വെച്ച് കൊണ്ടുവരുന്ന ലഗേജുകള്‍ക്കായി കസ്റ്റംസിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ സന്ദര്‍ശിച്ച് നടപടിക്രമങ്ങളും നിയമങ്ങളും പാലിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...
 

Follow Us:
Download App:
  • android
  • ios