Asianet News MalayalamAsianet News Malayalam

മലയാളി വനിതാ ആയൂർവേദ ഡോക്ടർക്ക് യുഎഇയുടെ ഗോൾഡൻ വിസ

തൃപ്പൂണിത്തുറ ഗവ. ആയൂർവേദ മെഡിക്കൽ കോളജിൽ നിന്ന് പഠനം പൂർത്തിയാക്കിയ ജസ്‍ന 12 വർഷത്തിലേറെയായി ദുബൈയിൽ ആയൂർവേദ ചികിൽസാ രംഗത്ത് സജീവമാണ്.

malayali woman ayurvedic doctor gets golden visa in UAE
Author
Dubai - United Arab Emirates, First Published Jun 24, 2021, 8:12 PM IST

ദുബൈ: മലയാളി വനിതാ ആയൂർവേദ ഡോക്ടർക്ക് യുഎഇയുടെ പത്തുവർഷത്തെ ഗോൾഡൻ വിസ. ദുബൈയിലെ ഡോ. ജസ്‍നാസ് ആയൂർവേദ ക്ലിനിക്ക് മെഡിക്കൽ ഡയറക്ടർ ഡോ. ജസ്‍ന ജമാലിനാണ് ദുബൈ ജി.ഡി.ആർ.എഫ്.എ അധികൃതർ ഗോൾഡൻ വിസ നൽകി ആദരിച്ചത്.

വിദേശത്ത് ആയൂർവേദ ചികിത്സാരീതിക്ക് കൂടി ലഭിച്ച അംഗീകാരമാണ് തന്റെ നേട്ടമെന്ന് ഡോ. ജസ്‍ന പറഞ്ഞു. ദുബൈയിലെ ആർക്കിടെക്ട് തൃശൂർ എങ്കക്കാട് സ്വദേശി ഷാജു ഖാദറിന്റെ ഭാര്യയാണ്. തൃപ്പൂണിത്തുറ ഗവ. ആയൂർവേദ മെഡിക്കൽ കോളജിൽ നിന്ന് പഠനം പൂർത്തിയാക്കിയ ജസ്‍ന 12 വർഷത്തിലേറെയായി ദുബൈയിൽ ആയൂർവേദ ചികിൽസാ രംഗത്ത് സജീവമാണ്.

തൃശൂർ എടത്തിരുത്തി കുട്ടമംഗലം കുഞ്ഞിമാക്കച്ചാലിൽ ജമാലൂദ്ദീന്റെയും റഷീദയുടെയും മകളാണ്. മക്കൾ: അൽതാഫ്, അൽഫാസ്, അലിഫ്‍ന കുൽസും. വിവിധ മേഖലകളിലെ വിദഗ്ധർക്കും നിക്ഷേപകർക്കും ഉന്നതവിജയം നേടുന്ന വിദ്യാർഥികൾക്കുമാണ് യു.എ.ഇ പത്തുവർഷത്തെ ഗോൾഡൻ വിസ നൽകുന്നത്.

Follow Us:
Download App:
  • android
  • ios