ഹജ്ജ് കർമങ്ങളിൽ പങ്കെടുക്കുന്നതിനിടെ മലയാളി വനിത മിനായിൽ നിര്യാതയായി. കണ്ണൂർ ജില്ലയിലെ മാട്ടൂൽ സ്വദേശിനിയാണ് മരിച്ചത്. മിനായിൽ വെച്ചായിരുന്നു അന്ത്യം. മരണാനന്തര നടപടികൾ സൗദി അധികൃതരുടെയും ഹജ്ജ് വളൻറിയർമാരുടെയും നേതൃത്വത്തിൽ വേഗത്തിൽ പുരോഗമിക്കുകയാണ്.

റിയാദ്: ഈ വർഷത്തെ ഹജ്ജ് കർമങ്ങളിൽ പങ്കെടുത്തു കൊണ്ടിരിക്കെ മലയാളി തീർത്ഥാടക മിനായിൽ നിര്യാതയായി. കണ്ണൂർ ജില്ലയിലെ മാട്ടൂൽ സ്വദേശിനി ചീലൻ ബാവുവളപ്പിൽ ശരീഫ (60) ആണ് മരിച്ചത്. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ‘വിത്തൗട്ട് മഹറം’ വിഭാഗത്തിലാണ് ഇവർ വിശുദ്ധ ഭൂമിയിൽ എത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മിനായിൽ വെച്ചായിരുന്നു അന്ത്യം. മരണാനന്തര നടപടികൾ സൗദി അധികൃതരുടെയും ഹജ്ജ് വളൻറിയർമാരുടെയും നേതൃത്വത്തിൽ വേഗത്തിൽ പുരോഗമിക്കുകയാണ്. ആവശ്യമായ ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മക്കയിൽ ഖബറടക്കുമെന്ന് സംസ്ഥാന ഹജ്ജ് ഇൻസ്പെക്ടർ അസീം അറിയിച്ചു.