കൊടും ചൂടിൽ നടന്നുപോകുന്നതിനിടെ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം.
കുവൈത്ത് സിറ്റി: കുവൈത്തിൽ ചികിത്സയിലിരുന്ന മലയാളി യുവാവ് മരിച്ചു. ചർച്ച് ഓഫ് ഗോഡ് അഹ്മദി ദൈവസഭാംഗങ്ങളായ പരേതനായ ബ്രദർ ഭാനുദാസിന്‍റെയും സിസ്റ്റർ തുളസി ഭാനുദാസിന്‍റെയും മകൻ പ്രിത്വി ഭാനുദാസ് (18 ) ആണ് മരണപ്പെട്ടത്.
അദാൻ ഹോസ്പിറ്റിലിൽ ചികിത്സയിലിരിക്കെയാണ് മരണം. കൊടും ചൂടിൽ നടന്നുപോകുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സൂര്യാഘാതമാണെന്ന് സംശയിക്കുന്നതായി ബന്ധുക്കൾ പറയുന്നു, മെഡിക്കൽ റിപ്പോർട്ട് ലഭിച്ചിട്ടില്ല. കുവൈത്തിലുള്ള പൂർണ്ണിമ, തമ്പുരു സഹോദരങ്ങളാണ്.
