അബുദാബിയില്‍ റൂബിസലൂണ്‍ ഗ്രൂപ്പില്‍ ജോലി ചെയ്‍ത് വരികയായിരുന്നു.
അബുദാബി: തിരുവനന്തപുരം സ്വദേശിയായ യുവാവ് അബുദാബിയില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. കുമാരപുരം മുറിഞ്ഞപാലം സാബുവിന്റെയും സഞ്ചിതയുടെയും മകന്‍ ഷിനു സാബു (28) ആണ് മരിച്ചത്. അബുദാബിയില്‍ റൂബിസലൂണ്‍ ഗ്രൂപ്പില്‍ ജോലി ചെയ്‍ത് വരികയായിരുന്നു.
ഭാര്യ - എസ്. പ്രജിത്. രണ്ട് മക്കളുണ്ട്. സഹോദരന്‍ - ഷാനു സാബു. മൃതദേഹം ഞായറാഴ്‍ച തിരുവനന്തപുരത്ത് എത്തിച്ച ശേഷം ശാന്തികവാടത്തില്‍ സംസ്‍കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
