അല്‍ ഹസ-: മലപ്പുറം സ്വദേശിയായ യുവാവ് അല്‍ ഹസയില്‍ അന്തരിച്ചു. പൊന്മള പൂവാടന്‍ ഇസ്മായില്‍ മാസ്റ്ററുടെ മകന്‍ ശംസീര്‍ പൂവാടന്‍ (30) ആണ് മരിച്ചത്. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

നേരത്തെ നടത്തിയ കോവിഡ് പരിശോധനയില്‍ നെഗറ്റിവായിരുന്നു ഫലം എന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. മരണകാരണം കൊവിഡാണോ എന്ന് വ്യക്തമാകാന്‍ പുതിയ മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിക്കണം. സ്വകാര്യ കമ്പനിയിൽ പ്രൊജക്ട് എന്‍ജിനിയറായി ജോലി ചെയ്യുകയായിരുന്നു ശംസീര്‍.

ഭാര്യയും ഒരു കുട്ടിയുമുണ്ട്. ഭാര്യയുടെ പ്രസവം കഴിഞ്ഞ് കുട്ടിയെ കാണാന്‍ നാട്ടില്‍ പോകാനിരിക്കെയായിരുന്നു മരണം. മൃതദേഹം ഹഫൂഫ് കിംഗ് ഫഹദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരികയാണ്.