ദുബൈയിൽ കെട്ടിടത്തിൽ നിന്ന്​ തെന്നി വീണ്​ മലയാളി യുവാവ് മരിച്ചു. കെട്ടിടത്തിന് മുകളിൽ നിന്ന് ഫോട്ടോയെടുക്കുന്നതിനിടയിൽ തെന്നി വീഴുകയായിരുന്നു. സന്ദർശക വിസയിൽ ദുബൈയിലെത്തിയതാണ്. 

ദുബൈ: ദുബൈയിൽ മലയാളി യുവാവ് കെട്ടിടത്തിൽ നിന്ന്​ തെന്നി വീണ്​ മരിച്ചു. സന്ദർശക വിസയിൽ ദുബൈയിലെത്തിയ കോഴിക്കോട് വെള്ളിപ്പറമ്പ് വിരുപ്പിൽ മുനീറിന്റെയും പുത്തൂർമഠം കൊശാനി വീട്ടിൽ ആയിഷയുടേയും മകൻ മുഹമ്മദ്‌ മിശാൽ(19) ആണ് മരിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

ദുബൈയിലെ താമസ കെട്ടിടത്തിന് മുകളിൽ നിന്ന് വീണാണ് മരണം. കെട്ടിടത്തിന് മുകളിൽ നിന്ന് ഫോട്ടോയെടുക്കുന്നതിനിടയിൽ തെന്നി വീഴുകയായിരുന്നു. ഉടനെ ദുബൈയിലെ റാശിദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ട് സഹോദരിമാരുണ്ട്. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.