കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി യുവാവിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം പുലിപ്പാറ സ്വദേശി സുജിത്തിനെയാണ് (31) സ്വന്തം കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

രാത്രി ഏറെ വൈകിയും സുജിത്തിനെ കാണാതായതോടെ ഭാര്യ, സുഹൃത്തുക്കളെ വിളിച്ച് അന്വേഷിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് അബ്ബാസിയയിലെ ടെലികമ്മ്യൂണിക്കേഷന്‍ ടവറിന് സമീപമുള്ള ഗ്രൗണ്ടില്‍ നിര്‍ത്തിയിരിക്കുകയായിരുന്ന കാറിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.