ആരോഗ്യനില വഷളായതിനെ തുടർന്ന് കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു അന്ത്യം. 

ഫുജൈറ: തൃശൂര്‍ സ്വദേശിയായ മലയാളി യുവാവ് യുഎഇയില്‍ മരിച്ചു. ഫോട്ടോഗ്രാഫറായ തൃശൂർ ചെന്ത്രാപ്പിന്നി സ്വദേശി വൈശാഖ് ശിവൻ (30) ആണ് ഫുജൈറ ആശുപത്രിയിൽ മരിച്ചത്. മസ്തിഷ്‌ക സംബന്ധമായ അസുഖത്തെ തുടർന്ന് മാർച്ച് 23 -നാണ് വൈശാഖിനെ ഫുജൈറ ഹോസ്‍പിറ്റലിൽ പ്രവേശിപ്പിച്ചത്. 

ആരോഗ്യനില വഷളായതിനെ തുടർന്ന് കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു അന്ത്യം. പിതാവ് - ശിവൻ. മാതാവ് - ഗീത. സഹോദരങ്ങൾ - വൈഷ്ണവ് ശിവൻ, കിരൺ ശിവൻ. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Read also: ഒരു മാസം മുമ്പ് ജര്‍മനിയിലെത്തിയ മലയാളി നഴ്സ് പനി ബാധിച്ച് മരിച്ചു

നാല് വര്‍ഷമായി നാട്ടില്‍ പോകാനാവാതെ കഴിയവെ ജീവനൊടുക്കിയ പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
റിയാദ്: നാലുവർഷമായി നാട്ടിൽ പോകാനാകാതെ കഴിയവെ റിയാദിലെ താമസസ്ഥലത്ത് ജീവനൊടുക്കിയ പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ബത്ഹയിലെ റസ്റ്റോറന്റിൽ ജീവനക്കാരനായ കോഴിക്കോട് മായനാട് സ്വദേശി കുനിയിൽ സുനിലിന്റെ (54) മൃതദേഹമാണ് ബുധനാഴ്ച രാത്രി 11.55നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ റിയാദില്‍ നിന്ന് കോഴിക്കോടേക്ക് കൊണ്ടുപോയത്.

താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയിൽ മാര്‍ച്ച് 23നാണ് സുനിലിന്റെ മൃതദേഹം കണ്ടെത്തിയത്. രണ്ട് വർഷമായിരുന്നു ഇദ്ദേഹത്തിന്റെ ഇഖാമ കാലാവധി കഴിഞ്ഞിട്ട്. ഫൈനൽ എക്സിറ്റിൽ നാട്ടിൽ പോകാനുള്ള കാത്തിരിപ്പിലായിരുന്നു. ഭാര്യ - ഷാജ സുനിൽ. രണ്ട് മക്കളുണ്ട്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, മെഹബൂബ് ചെറിയവളപ്പ് എന്നിവരാണ് രംഗത്തുണ്ടായിരുന്നത്.