നാഷണല്‍ റെസ്‍ക്യൂ സെന്ററും ക്രിട്ടക്കല്‍ ഇന്‍ഫ്രാസ്‍ട്രക്ചര്‍ ആന്റ് കോസ്റ്റല്‍ പ്രൊട്ടക്ഷന്‍ അതോരിറ്റിയും ചേര്‍ന്നാണ് ഇതിനുള്ള നടപടി സ്വീകരിച്ചത്. 

അബുദാബി: യുഎഇയുടെ സമുദ്രാതിര്‍ത്തിയില്‍ വെച്ച് കപ്പലില്‍ ഗുരുതരാവസ്ഥയിലായ വിദേശിയെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്ക് മാറ്റി. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ കാരണം ഗുരുതരാവസ്ഥയിലായ റഷ്യന്‍ പൗരനെയാണ് കപ്പലില്‍ നിന്ന് പുറത്തെത്തിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. നാഷണല്‍ റെസ്‍ക്യൂ സെന്ററും ക്രിട്ടക്കല്‍ ഇന്‍ഫ്രാസ്‍ട്രക്ചര്‍ ആന്റ് കോസ്റ്റല്‍ പ്രൊട്ടക്ഷന്‍ അതോരിറ്റിയും ചേര്‍ന്നാണ് ഇതിനുള്ള നടപടി സ്വീകരിച്ചത്. 50 വയസിന് മുകളില്‍ പ്രായമുള്ള ഇയാളെ ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയില്‍ പ്രവേശിപ്പിച്ചു.