പിടിയിലായ യുവാവിനെ തുടരന്വേഷണത്തിനായി സ്റ്റേറ്റ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റിന് കൈമാറി. സംഭവ സമയത്ത് ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തിലെ റണ്‍വേയിലും കിരീടാവകാശിയുടെ വിമാനത്തിലും അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റിലായി. കുവൈത്തിലെ പ്രാദേശിക ദിനപ്പത്രമായ അല്‍ റായിയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്.

പിടിയിലായ യുവാവിനെ തുടരന്വേഷണത്തിനായി സ്റ്റേറ്റ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റിന് കൈമാറി. സംഭവ സമയത്ത് ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കര്‍ശന സുരക്ഷാ സംവിധാനങ്ങളുണ്ടായിരിക്കെ ഇയാള്‍ക്ക് എങ്ങനെ വിമാനത്താവളത്തിനുള്ളില്‍ കയറാന്‍ സാധിച്ചുവെന്ന കാര്യത്തിലും അന്വേഷണം നടക്കുകയാണ്. യാത്രയ്‍ക്ക് മുന്നോടിയായി കിരീടാവകാശിയുടെ വിമാനത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തിക്കൊണ്ടിരുന്ന സമയത്താണ് യുവാവ് വിമാനത്തിനുള്ളില്‍ അതിക്രമിച്ച് കയറിയത്.