വാഹനവുമായി ഇയാള്‍ നടത്തിയ അഭ്യാസത്തിന്റെ വീഡിയോ ക്ലിപ്പുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇത് ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റിന്റെ ശ്രദ്ധയില്‍പെട്ടതോടെയാണ് നടപടിയെടുത്തത്.

മസ്‍കത്ത്: അപകടകരമായ തരത്തില്‍ പൊതുനിരത്തില്‍ ഇരുചക്ര വാഹനം ഓടിച്ചയാളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്‍തു. വാഹനവുമായി ഇയാള്‍ നടത്തിയ അഭ്യാസത്തിന്റെ വീഡിയോ ക്ലിപ്പുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇത് ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റിന്റെ ശ്രദ്ധയില്‍പെട്ടതോടെയാണ് നടപടിയെടുത്തത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്ന തരത്തിലായിരുന്നു ഇയാളുടെ പ്രവൃത്തിയെന്ന് പൊലീസ് പുറത്തുവിട്ട പ്രസ്‍താവന വ്യക്തമാക്കുന്നു. നിയമലംഘനത്തിന് ഉപയോഗിച്ച ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്. നിയമനടപടികള്‍ പൂര്‍ത്തീകരിച്ചതായി അധികൃതര്‍ അറിയിച്ചു. ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും പൊലീസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.