തായിഫ്: അമിത വേഗത്തില്‍ കാറോടിക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത യുവാവ് സൗദിയില്‍ അറസ്റ്റില്‍. തായിഫിലാണ് സംഭവം ഉണ്ടായത്. മണിക്കൂറില്‍ 210ലേറെ കിലോമീറ്റര്‍ വേഗത്തില്‍ കാറോടിച്ച യുവാവിനെ ട്രാഫിക് പൊലീസ് പിടികൂടുകയായിരുന്നു. തുടര്‍ നിയമനടപടികള്‍ക്കായി യുവാവിനെ ട്രാഫിക് അതോറിറ്റിക്ക് കൈമാറുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു.