Asianet News MalayalamAsianet News Malayalam

കുടുംബ കലഹത്തിനിടെ യുവാവ് ഭാര്യയെ കുത്തിക്കൊന്നു; ദമ്പതിമാര്‍ക്ക് ഉപദേശവുമായി അബുദാബി പൊലീസ്

സംഭവത്തിന് പിന്നാലെ ദമ്പതിമാര്‍ പരസ്പരം ക്ഷമ കാണിക്കണമെന്നാവശ്യപ്പെട്ട് അബുദാബി പൊലീസ് സാമൂഹിക മാധ്യമങ്ങളിലൂടെ സന്ദേശം നല്‍കി. നടന്ന ദുഖകരമായ സംഭവത്തില്‍ അനുശോചനം അറിയിക്കുന്നതിനൊപ്പം ഭാര്യാ-ഭര്‍ത്താക്കന്മാര്‍ തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കണമെന്നും പൊലീസ് ഉപദേശിക്കുന്നു. 

Man arrested for stabbing wife to death in Abu Dhabi
Author
Abu Dhabi - United Arab Emirates, First Published Jan 15, 2019, 10:51 PM IST

അബുദാബി: കുടുംബ കലഹത്തിനിടെ ഭാര്യയെ കുത്തിക്കൊന്നയാളെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു. ദേഷ്യം സഹിക്കാനാവാതെ നിരവധി തവണ കുത്തിയാണ് പ്രതി ഭാര്യയെ കൊന്നതെന്നും സംഭവത്തില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയെന്നും ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഡയറക്ടര്‍ അറിയിച്ചു. തുടര്‍ നിയമനടപടികള്‍ക്കായി കേസ് പ്രോസിക്യൂഷന്‍ കൈമാറി.

സംഭവത്തിന് പിന്നാലെ ദമ്പതിമാര്‍ പരസ്പരം ക്ഷമ കാണിക്കണമെന്നാവശ്യപ്പെട്ട് അബുദാബി പൊലീസ് സാമൂഹിക മാധ്യമങ്ങളിലൂടെ സന്ദേശം നല്‍കി. നടന്ന ദുഖകരമായ സംഭവത്തില്‍ അനുശോചനം അറിയിക്കുന്നതിനൊപ്പം ഭാര്യാ-ഭര്‍ത്താക്കന്മാര്‍ തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കണമെന്നും പൊലീസ് ഉപദേശിക്കുന്നു. കുടുംബ പ്രശ്നങ്ങള്‍ പരിഹരിക്കാനായി പ്രത്യേക സംവിധാനങ്ങളും കൗണ്‍സിലിങ് സെന്ററുകളും രാജ്യത്തുണ്ടെന്നും അവ പ്രയോജനപ്പെടുത്തണമെന്നും അധികൃതര്‍ അറിയിച്ചു.

Follow Us:
Download App:
  • android
  • ios