Asianet News MalayalamAsianet News Malayalam

ഭക്ഷണ സാധനങ്ങളുടെ പാക്കറ്റുകളില്‍ ഒളിപ്പിച്ച് 12 കിലോഗ്രാം കഞ്ചാവ്; പ്രവാസി ദുബൈയില്‍ അറസ്റ്റിലായി

കഞ്ചാവ് അടങ്ങിയ ബാഗ് തന്റേത് തന്നെയാണെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. തുടര്‍ നടപടികള്‍ക്കായി യുവാവിനെ ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി. 

Man arrested for trying to smuggle 12kg of marijuana in cereal bags
Author
Dubai - United Arab Emirates, First Published May 6, 2021, 3:29 PM IST

ദുബൈ: ലഗേജില്‍ ഒളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച പ്രവാസി ദുബൈ വിമാനത്താവളത്തില്‍ പിടിയിലായി. ഭക്ഷണ സാധനങ്ങളുടെ പാക്കറ്റുകളില്‍ ഒളിപ്പിച്ച് 12 കിലോഗ്രാം കഞ്ചാവാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്. ദുബൈയില്‍ വെച്ച് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ സംശയം തോന്നിയതോടെയാണ് യുവാവ് കുടുങ്ങിയത്.

കഞ്ചാവ് അടങ്ങിയ ബാഗ് തന്റേത് തന്നെയാണെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. തുടര്‍ നടപടികള്‍ക്കായി യുവാവിനെ ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി. നിരോധിത വസ്‍തുക്കള്‍ രാജ്യത്തേക്ക് കടത്തുന്നത് തടയാന്‍ വിദഗ്ധ പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥരുടെ സംഘം സദാ നിരീക്ഷണം നടത്തുന്നുണ്ടെന്നും ഇത്തരത്തിലുള്ള ഒരു ശ്രമവും അവഗണിക്കപ്പെടുകയില്ലെന്നും ദുബൈ കസ്റ്റംസ് അറിയിച്ചു. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios