അപകടകാരികളായ മൃഗങ്ങളെ വില്‍ക്കുന്നതിനായി പരിപാലിക്കുന്ന കേസുകളില്‍ പിടിക്കപ്പെടുന്നവര്‍ക്ക് ജയില്‍ ശിക്ഷേയോ 50,000 ദിര്‍ഹം മുതല്‍ അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴയോ അല്ലെങ്കില്‍ ഇവ രണ്ടുമോ ആണ് ശിക്ഷയായി ലഭിക്കുകയെന്ന് ദുബൈ പൊലീസ് ഡയറക്ടര്‍ കേണല്‍ ഖല്‍ഫാന്‍ അല്‍ ജല്ലാഫ് പറഞ്ഞു.  

ദുബൈ: ചെന്നായയെ വില്‍ക്കാന്‍ ശ്രമിച്ചയാളെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു. എമിറേറ്റില്‍ ഒരാള്‍ ചെന്നായയെ വില്‍ക്കാന്‍ ശ്രമിക്കുന്നതായി ദുബൈ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് ഒരുക്കിയ കെണിയില്‍ ഇയാള്‍ കുടുങ്ങുകയായിരുന്നു. അറസ്റ്റിലായ ആളെ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.

ദുബൈ മുന്‍സിപ്പാലിറ്റിയുമായി സഹകരിച്ച് ചെന്നായയ്ക്ക് വേണ്ട ചികിത്സ നല്‍കി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. വന്യജീവികള്‍ക്കെതിരായ അതിക്രമങ്ങള്‍, അവയെ വില്‍ക്കാന്‍ ശ്രമിക്കല്‍ എന്നിവ ഗുരുതര കുറ്റമാണെന്നും ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊലീസില്‍ അറിയിക്കണമെന്നും ദുബൈ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റി പറഞ്ഞു. അപകടകാരികളായ മൃഗങ്ങളെ വളര്‍ത്തുന്നത് ഫെഡറല്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. അപകടകാരികളായ മൃഗങ്ങളെ വില്‍ക്കുന്നതിനായി പരിപാലിക്കുന്ന കേസുകളില്‍ പിടിക്കപ്പെടുന്നവര്‍ക്ക് ജയില്‍ ശിക്ഷേയോ 50,000 ദിര്‍ഹം മുതല്‍ അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴയോ അല്ലെങ്കില്‍ ഇവ രണ്ടുമോ ആണ് ശിക്ഷയായി ലഭിക്കുകയെന്ന് ദുബൈ പൊലീസ് ഡയറക്ടര്‍ കേണല്‍ ഖല്‍ഫാന്‍ അല്‍ ജല്ലാഫ് പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona