ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയില്‍ ഫ്രഞ്ച് കോണ്‍സുലേറ്റ് സുരക്ഷാ ഉദ്യോഗസ്ഥനെ ആക്രമിച്ചയാള്‍ അറസ്റ്റില്‍. ഫ്രഞ്ച് കോണ്‍സുലേറ്റിലെ ഗാര്‍ഡിനെ മൂര്‍ച്ഛയേറിയ ആയുധം ഉപയോഗിച്ച് പ്രതി കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്തതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.