Asianet News MalayalamAsianet News Malayalam

കൊവിഡിന് ഫലപ്രദമായ മരുന്ന് കൈവശമുണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ പരസ്യം; സ്വദേശി യുവാവ് അറസ്റ്റില്‍

സാമൂഹിക മാധ്യമങ്ങളിലെ പരസ്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. പണം നല്‍കുന്നവര്‍ക്ക് മരുന്ന് ലഭ്യമാക്കുമെന്ന രീതിയിലാണ് ഇയാള്‍ പരസ്യം ചെയ്തത്. 

man arrested in saudi over fake covid 19 medication claim
Author
buraida, First Published Feb 12, 2021, 11:14 PM IST

ബുറൈദ: കൊവിഡ് 19 വൈറസിനെതിരായ ഫലപ്രദമായ മരുന്ന് കൈവശമുണ്ടെന്ന് അവകാശപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ പരസ്യം നല്‍കി തട്ടിപ്പ് നടത്തിയ യുവാവിനെ സൗദി അറേബ്യയില്‍ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. മുപ്പത് വയസ്സുള്ള സൗദി യുവാവാണ് അറസ്റ്റിലായത്. 

സാമൂഹിക മാധ്യമങ്ങളിലെ പരസ്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. പണം നല്‍കുന്നവര്‍ക്ക് മരുന്ന് ലഭ്യമാക്കുമെന്ന രീതിയിലാണ് ഇയാള്‍ പരസ്യം ചെയ്തത്. അറസ്റ്റിലായ യുവാവിനെതിരെയുള്ള കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി അല്‍ഖസീം പൊലീസ് വക്താവ് ലെഫ്.കേണല്‍ ബദ്ര്‍ അല്‍സുഹൈബാനി അറിയിച്ചു. കൊവിഡ് നിയന്ത്രിക്കാനുള്ള പ്രതിരോധ നടപടികളുടെ ലംഘനമായാണ് ഇതിനെ കണക്കാക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 

Follow Us:
Download App:
  • android
  • ios