ഹറം പള്ളിയുടെ മുകളിലെ നിലയില്‍ കയറിയ ശേഷം താഴേക്ക് ചാടുകയായിരുന്നുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവത്തില്‍ മറ്റ് രണ്ട് ഹാജിമാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

റിയാദ്: മക്കയിലെ മസ്ജിദുല്‍ ഹറമില്‍ അറബ് പൗരന്‍ ആത്മഹത്യ ചെയ്തു. ഹജ്ജിന്റെ ചടങ്ങുകള്‍ പുരോഗമിക്കുന്നതിനാല്‍ ലക്ഷക്കണക്കിന് ഹാജിമാര്‍ മസ്ജിദുല്‍ ഹറമിലുണ്ടായിരുന്നു. ഇതിനിടയിലാണ് വെള്ളിയാഴ്ച ഒരാള്‍ ആത്മഹത്യ ചെയ്തത്.

ഹറം പള്ളിയുടെ മുകളിലെ നിലയില്‍ കയറിയ ശേഷം താഴേക്ക് ചാടുകയായിരുന്നുവെന്നാണ് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവത്തില്‍ മറ്റ് രണ്ട് ഹാജിമാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പേരുടെയും പരിക്ക് സാരമുള്ളതല്ലെന്ന് ഇരു ഹറമുകള്‍ക്കുമായുള്ള പ്രസിഡന്‍സി വക്താവ് അഹ്മദ് ബിന്‍ മുഹമ്മദ് അല്‍ മന്‍സൂരി അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണ്.

മസ്ജിദുല്‍ ഹറമില്‍ ഇത് ആദ്യമായല്ല ഇത്തരം സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ ജൂണില്‍ ഒരു ബംഗ്ലാദേശി പൗരനും ഫ്രഞ്ച് പൗരനും ഇവിടെ ആത്മഹത്യ ചെയ്തിരുന്നു.