കസ്റ്റഡിയില്‍ വെച്ച് ഇയാള്‍ ആത്മഹത്യയ്‍ക്ക് ശ്രമിച്ചെങ്കിലും ഉടന്‍ തന്നെ അധികൃതരുടെ ശ്രദ്ധയില്‍പെടുകയായിരുന്നു. നാഷണല്‍ ആംബുലന്‍സില്‍ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ എത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിക്കുകയായിരുന്നു. 

മനാമ: ബഹ്റൈനില്‍ ഗതാഗത നിയമലംഘനത്തിന് അധികൃതര്‍ കസ്റ്റയിലെടുത്തയാള്‍ ആത്മഹത്യ ചെയ്‍തു. 53 വയസുകാരനാണ് കസ്റ്റഡിയില്‍ ജീവനൊടുക്കിയതെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കസ്റ്റഡിയില്‍ വെച്ച് ഇയാള്‍ ആത്മഹത്യയ്‍ക്ക് ശ്രമിച്ചെങ്കിലും ഉടന്‍ തന്നെ അധികൃതരുടെ ശ്രദ്ധയില്‍പെടുകയായിരുന്നു. നാഷണല്‍ ആംബുലന്‍സില്‍ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ എത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിക്കുകയായിരുന്നു. പിന്നീട് നിയമ നടപടികള്‍ പൂര്‍ത്തിയാക്കി. പബ്ലിക് പ്രോസിക്യൂഷനെയും വിവരമറിയിച്ചതായി ട്രാഫിക് ഡയറക്ടറേറ്റ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.