സ്ത്രീയുടെ വേഷം ധരിച്ച് മേക്കപ്പ് ചെയ്ത ചിത്രങ്ങള്‍ ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തുവെന്നായിരുന്നു കുറ്റം. പബ്ലിക് പ്രോസിക്യൂഷന്‍ കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പ്രതിക്ക് അഞ്ച് വര്‍ഷം ജയില്‍ ശിക്ഷയാണ് വിധിച്ചത്.
അബുദാബി: പെണ്‍വേഷം കെട്ടി സോഷ്യല്‍ മീഡിയയില്‍ ഫോട്ടോകള്‍ പോസ്റ്റ് ചെയ്ത യുവാവിന്റെ ശിക്ഷ ഫെഡറല്‍ സുപ്രീം കോടതി ശരിവെച്ചു. ഇയാള്‍ക്ക് മാനസിക രോഗമൊന്നുമില്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. പുരുഷന്മാര്‍ സ്ത്രീവേഷം കെട്ടുന്നതും സ്ത്രീകള്‍ പുരുഷന്മാരുടെ വേഷം കെട്ടുന്നതും യുഎഇ നിയമപ്രകാരം കുറ്റകരമാണ്.
സ്ത്രീയുടെ വേഷം ധരിച്ച് മേക്കപ്പ് ചെയ്ത ചിത്രങ്ങള്‍ ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തുവെന്നായിരുന്നു കുറ്റം. പബ്ലിക് പ്രോസിക്യൂഷന്‍ കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പ്രതിക്ക് അഞ്ച് വര്‍ഷം ജയില്‍ ശിക്ഷയാണ് വിധിച്ചത്. എന്നാല്‍ കേസ് പിന്നീട് അപ്പീല്‍ കോടതിയിലെത്തിയപ്പോള്‍ ഇയാളെ മാനസിക രോഗ ചികിത്സാ കേന്ദ്രത്തില്‍ അയച്ച് ചികിത്സ നല്‍കാനായിരുന്നു വിധി. വിദഗ്ദ പരിശോധനയില്‍ ഇയാള്‍ക്ക് മാനസിക രോഗമൊന്നുമില്ലെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ പ്രോസിക്യൂഷന്‍ ഫെഡറല്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. ഇതിലാണ് കോടതി ജയില്‍ ശിക്ഷ ശരിവെച്ചത്.
