അജ്‍മാന്‍: കുടുംബ സംഗമത്തിനിടെ ഇസ്‍ലാമിനെ അപമാനിച്ച കുറ്റത്തിന് യുഎഇയില്‍ യുവാവിനെതിരെ കേസ്. അജ്‍മാന്‍ പബ്ലിക് പ്രോസിക്യൂഷനാണ് നടപടികള്‍ പൂര്‍ത്തിയാക്കി ക്രിമിനല്‍ കോടതിയിലേക്ക് കേസ് കൈമാറിയതെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കുടുംബത്തിലെ അംഗങ്ങള്‍ ഒത്തുചേര്‍ന്ന ഒരു പരിപാടിയില്‍ വെച്ച് ഇയാള്‍ ഇസ്‍ലാമിനെ അപമാനിച്ച് സംസാരിച്ചുവെന്നും കുടുംബത്തെക്കുറിച്ച് മോശം പരാമര്‍ശങ്ങള്‍ നടത്തിയെന്നുമാണ് കേസ്. ചടങ്ങില്‍ പങ്കെടുത്ത ബന്ധുക്കള്‍ അടക്കമുള്ളവര്‍ ഇയാള്‍ക്കെതിരെ പ്രോസിക്യൂഷന് മൊഴി നല്‍കിയിട്ടുണ്ട്.