യുഎഇയിലെ എമിറാത്ത് അല്‍ യൗം പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിരിക്കുന്നത്. ദമ്പതികള്‍ തമ്മിലുള്ള പ്രശ്നം രമ്യമായി പരിഹരിക്കാന്‍ കോടതി നടത്തിയ ശ്രമമെല്ലാം വിഫലമായതോടെയാണ് നിയമപ്രകാരമുള്ള ശിക്ഷ വിധിച്ചത്.

അബുദാബി: ഭാര്യയുടെ ഫോണിലേക്ക് വാട്സ്‍ആപ് വഴി അശ്ലീല ചിത്രങ്ങളയച്ചയാള്‍ക്ക് അബുദാബി കോടതി 2.5 ലക്ഷം ദിര്‍ഹം (46 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) പിഴ ശിക്ഷ വിധിച്ചു. യുഎഇയിലെ എമിറാത്ത് അല്‍ യൗം പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിരിക്കുന്നത്. ദമ്പതികള്‍ തമ്മിലുള്ള പ്രശ്നം രമ്യമായി പരിഹരിക്കാന്‍ കോടതി നടത്തിയ ശ്രമമെല്ലാം വിഫലമായതോടെയാണ് നിയമപ്രകാരമുള്ള ശിക്ഷ വിധിച്ചത്.

എന്നാല്‍ കുറഞ്ഞ വരുമാനവും കടബാധ്യതകളുമുള്ള തനിക്ക് ഇത്ര വലിയ തുക പിഴയടയ്ക്കാന്‍ കഴിയില്ലെന്ന‍ും താന്‍ രോഗിയാണെന്നും ഭര്‍ത്താവ് കോടതിയില്‍ പറഞ്ഞു. താന്‍ മറ്റൊരു സ്ത്രീയെക്കൂടി വിവാഹം കഴിച്ചതിന് ശേഷമാണ് ഭാര്യ പരാതി നല്‍കിയത്. താന്‍ ഉറങ്ങുമ്പോള്‍ ഭാര്യ ഫോണ്‍ കൈക്കലാക്കി സ്വന്തം ഫോണിലേക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചതാണെന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞു.

മക്കളുടെ ഭാവി കണക്കിലെടുത്തെങ്കിലും തന്റെ പിഴശിക്ഷ ഒഴിവാക്കി തരണമെന്ന് ഇയാള്‍ അപ്പീല്‍ കോടതിയില്‍ അഭ്യര്‍ത്ഥിച്ചു. കേസ് കോടതി പിന്നീട് പരിഗണിക്കാനായി മാറ്റിവെച്ചിരിക്കുകയാണ്.