കാറിന്റെ തകരാറുകള്‍ പരിഹരിച്ച ശേഷം ഇനിയും എന്തെങ്കിലും അവശേഷിക്കുന്നുണ്ടോ എന്നറിയാന്‍ വര്‍ക്‍ഷോപ്പിലെ ഏഷ്യക്കാരനായ ജീവനക്കാരന്‍ വാഹനം ഓടിച്ചു നോക്കുകയായിരുന്നു.
ഫുജൈറ: കാര്‍ ടെസ്റ്റ് ഡ്രൈവ് നടത്തുന്നതിനിടെ ഇടിച്ച് തകരാറുണ്ടാക്കിയ വര്‍ക്‍ഷോപ്പ് ജീവനക്കാരന് 40,000 ദിര്‍ഹം പിഴ. ഏതാനും നാളുകള്‍ മാത്രം മുന്‍പ് വാങ്ങിയ കാര്‍ ചില ചെറിയ അറ്റകുറ്റപ്പണികള്‍ക്കായാണ് ഉമസ്ഥന്‍ വര്‍ക്‍ഷോപ്പില്‍ കൊണ്ടുവന്നത്. കാറിന്റെ തകരാറുകള്‍ പരിഹരിച്ച ശേഷം ഇനിയും എന്തെങ്കിലും അവശേഷിക്കുന്നുണ്ടോ എന്നറിയാന്‍ വര്‍ക്‍ഷോപ്പിലെ ഏഷ്യക്കാരനായ ജീവനക്കാരന്‍ വാഹനം ഓടിച്ചു നോക്കുകയായിരുന്നു. എന്നാല്‍ അല്‍പ്പദൂരം മുന്നോട്ട് പോയതോടെ വാഹനത്തിന് ഗുരുതരമായ സാങ്കേതിക തകരാറ് സംഭവിക്കുകയും നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയുമായിരുന്നു. കാറുടമ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ജീവനക്കാരന് പിഴ ശിക്ഷ വിധിച്ചത്.
