സുഹൃത്തുമായി വഴക്കുണ്ടാക്കിയതിന് ഹണിമൂണ്‍ യാത്ര മുടക്കിയെന്ന പരാതിയുമായി പ്രവാസി

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 10, Jan 2019, 3:35 PM IST
Man forced to give up honeymoon after insulting coworker in UAE
Highlights

തര്‍ക്കത്തിനിടെ സുഹൃത്തിനെ മണ്ടനെന്ന് വിളിച്ചതാണ് വിനയായത്. തന്നെ അപമാനിച്ചുവെന്ന് കാണിച്ച് സുഹൃത്ത് കോടതിയില്‍ കേസ് നല്‍കി. 

ഷാര്‍ജ: സുഹൃത്തുമായി വഴക്കുണ്ടാക്കിയതിന്റെ പേരില്‍ തന്റെ ഹണിമൂണ്‍ യാത്ര മുടക്കിയെന്ന പരാതിയുമായി പ്രവാസി യുവാവ് കോടതിയില്‍. ഷാര്‍ജയിലെ ജോലി ചെയ്യുന്ന സ്ഥാപനം സംഘടിപ്പിട്ട സൗഹൃദ ഫുട്ബോള്‍  മത്സരത്തിനിടെയാണ് യുവാവും മറ്റൊരു സുഹൃത്തുമായി വഴക്കുണ്ടാക്കിയതെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

തര്‍ക്കത്തിനിടെ സുഹൃത്തിനെ മണ്ടനെന്ന് വിളിച്ചതാണ് വിനയായത്. തന്നെ അപമാനിച്ചുവെന്ന് കാണിച്ച് സുഹൃത്ത് കോടതിയില്‍ കേസ് നല്‍കി. ഇതോടെ കേസിന്റെ പേരില്‍ തന്റെ പാസ്‍പോര്‍ട്ട് പിടിച്ചുവെച്ചുവെന്നും നാട്ടില്‍ പോകാന്‍ കഴിഞ്ഞില്ലെന്നും ഹണിമൂണ്‍ യാത്ര പ്ലാന്‍ ചെയ്തിരുന്നത് മുടങ്ങിയെന്നും കാണിച്ച് ഇയാളും കോടതിയെ സമീപിച്ചു. അനാവശ്യമായി കോടതിയില്‍ കേസ് നല്‍കി തന്റെ സല്‍പേരിന് കളങ്കം വരുത്തിയെന്നായിരുന്നു ആരോപണം.

അപമാനം ഭയന്നാണ് പരാതിക്കാരനെതിരെ പ്രതിസ്ഥാനത്തുള്ള താന്‍ മറ്റൊരു പരാതി നല്‍കുന്നതെന്നും കോടതിയില്‍ ഇയാള്‍ അറിയിച്ചു. വാദം പൂര്‍ത്തിയായപ്പോള്‍ കേസ് പിന്‍വലിക്കുന്നുവെന്ന് പരാതിക്കാരന്‍ അറിയിക്കുകയായിരുന്നു.

loader