അല്‍ ഖാസിമി ഹോസ്പിറ്റലിലെ എമര്‍ജന്‍സി റൂമില്‍ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തിനുപയോഗിച്ച കത്തി പിന്നീട് പൊലീസ് കണ്ടെടുത്തു. 

ഷാര്‍ജ: സുഹൃത്തായ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ 47 വയസുകാരനെ ഷാര്‍ജ പൊലീസ് അറസ്റ്റ് ചെയ്തു. ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് സംഭവം. ഏഷ്യക്കാരനായ പ്രതിയുടെ വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

അല്‍ ഖാസിമി ഹോസ്പിറ്റലിലെ എമര്‍ജന്‍സി റൂമില്‍ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തിനുപയോഗിച്ച കത്തി പിന്നീട് പൊലീസ് കണ്ടെടുത്തു. സാമ്പത്തികമായ കാര്യങ്ങളെച്ചൊല്ലിയുണ്ടായ തര്‍ക്കങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പ്രതി സമ്മതിച്ചു. പണം കടം വാങ്ങിയ ശേഷം തിരികെ തരാത്തതിനെച്ചൊല്ലി തര്‍ക്കിച്ചുവെന്നും തര്‍ക്കം മൂത്തപ്പോള്‍ പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ കത്തി ഉപയോഗിച്ച് പലതവണ കുത്തുകയായിരുന്നുവെന്നും പ്രതി പറഞ്ഞു. ഇയാളെ പൊലീസ് പ്രോസിക്യൂഷന് കൈമാറി.