യുവാവിന്‍റെ ഫോണില്‍ അധികൃതര്‍ അശ്ലീല വീഡിയോ കണ്ടെത്തിയിരുന്നു. ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു.

മനാമ: മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ സൂക്ഷിച്ച നവവരന് ബഹ്‌റൈനില്‍ ആറുമാസം തടവുശിക്ഷ. വിവാഹം കഴിഞ്ഞ് ഒരു മാസത്തിന് ശേഷമാണ് ഇയാളുടെ ഫോണില്‍ നിന്ന് അശ്ലീല വീഡിയോ കണ്ടെത്തിയത്. 27കാരനായ യുവാവ് കുറ്റക്കാരനാണെന്ന് ബഹ്‌റൈന്‍ ലോവര്‍ ക്രിമിനല്‍ കോടതി കണ്ടെത്തി.

യുവാവിന്‍റെ ഫോണില്‍ അധികൃതര്‍ അശ്ലീല വീഡിയോ കണ്ടെത്തിയിരുന്നു. ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. തുടര്‍ന്ന് കോടതി യുവാവിന് ആറുമാസം ജയില്‍ശിക്ഷ വിധിക്കുകയായിരുന്നു. അതേസമയം കഴിഞ്ഞ ജനുവരിയില്‍ മനാമയിലെ വീട്ടില്‍ വെച്ച് 11 വയസ്സുകാരനെ പീഡിപ്പിച്ചെന്ന കേസിലും ഇയാളെ വിചാരണ ചെയ്തിരുന്നു. അശ്ലീല വീഡിയോ കാണിച്ച ശേഷം യുവാവ് തന്‍റെ ശരീരത്തില്‍ സ്പര്‍ശിച്ചതായി കുട്ടി കോടതിയില്‍ പറഞ്ഞു. എന്നാല്‍ മതിയായ തെളിവുകളുടെ അഭാവത്തില്‍ ഈ കേസില്‍ യുവാവിനെ കോടതി വെറുതെ വിട്ടു.