സ്ഥലത്തെത്തി പരിശോധന നടത്തിയ പൊലീസ് മാലിന്യത്തിനുള്ളില്‍ വലിച്ചെറിഞ്ഞ കാര്‍ഡ്ബോര്‍ഡ് പെട്ടിയില്‍ നിന്ന് മനുഷ്യന്റെ ശരീരഭാഗങ്ങള്‍ വെട്ടിനുറുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. 

കെയ്‌റോ: ഈജിപ്ത് തലസ്ഥാനമായ കെയ്‌റോയില്‍ യുവാവിനെ കാമുകിയും ഭര്‍ത്താവും ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തി. കൊല്ലപ്പെട്ട യുവാവ് ദമ്പതികളുടെ മകളെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.

റെസിഡന്‍ഷ്യല്‍ ഏരിയയില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന സ്ഥലത്ത് നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്നാണ് പ്രദേശവാസികള്‍ കെയ്‌റോ പൊലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് സ്ഥലത്തെത്തി പരിശോധന നടത്തിയ പൊലീസ് മാലിന്യത്തിനുള്ളില്‍ വലിച്ചെറിഞ്ഞ കാര്‍ഡ്ബോര്‍ഡ് പെട്ടിയില്‍ നിന്ന് മനുഷ്യന്റെ ശരീരഭാഗങ്ങള്‍ വെട്ടിനുറുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. 

അന്വേഷണത്തിന്റെ ഭാഗമായി സിസിടിവി ക്യാമറ പരിശോധിച്ചപ്പോള്‍, ഒരു സ്ത്രീയാണ് മാലിന്യ നിക്ഷേപത്തിലേക്ക് കാര്‍ഡ് ബോര്‍ഡ് പെട്ടി കൊണ്ട് ഇട്ടതെന്ന് കണ്ടെത്തി. പിന്നീട് ഈ സ്ത്രീ മരിച്ച യുവാവിന്റെ കാമുകിയാണെന്നും ഇവരും ഭര്‍ത്താവും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നും തെളിഞ്ഞു. തങ്ങളുടെ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചതോടെയാണ് ഇയാളെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് ദമ്പതികള്‍ പൊലീസിനോട് കുറ്റസമ്മതം നടത്തി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona