അസഭ്യമായ ഭാഷയില്‍ തന്നെയും ഭാര്യയെയും അപമാനിക്കുന്ന രീതിയില്‍ വാട്‌സാപ്പ് വോയിസ് സന്ദേശം അയച്ചു എന്നതാണ് കേസ്.  പ്രതി കുറ്റം സമ്മതിച്ചു.

റാസല്‍ഖൈമ: ദമ്പതികളെ വാട്‌സാപ്പിലൂടെ അധിക്ഷേപിച്ച യുവാവ് 5,000 ദിര്‍ഹം (1 ലക്ഷം ഇന്ത്യന്‍ രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് റാസല്‍ഖൈമ സിവില്‍ കോടതി ഉത്തരവ്. തങ്ങള്‍ക്കുണ്ടായ മാനഹാനി ചൂണ്ടിക്കാട്ടി ഭര്‍ത്താവ് നല്‍കിയ പരാതിയിലാണ് അറബ് യുവാവിന് കോടതി നഷ്ടപരിഹാരം വിധിച്ചത്.

അസഭ്യമായ ഭാഷയില്‍ തന്നെയും ഭാര്യയെയും അപമാനിക്കുന്ന രീതിയില്‍ വാട്‌സാപ്പ് വോയിസ് സന്ദേശം അയച്ചു എന്നതാണ് കേസ്. പ്രതി കുറ്റം സമ്മതിച്ചു. മോശമായ ഭാഷയില്‍ യുവാവിന്റെ ഭാര്യയ്ക്ക് ശബ്ദ സന്ദേശം അയച്ചെന്നും പരാതിക്കാരനെ അപമാനിക്കുന്ന വാക്കുകള്‍ ഉപയോഗിച്ചെന്നും ഇയാള്‍ പബ്ലിക് പ്രോസിക്യൂഷനോട് പറഞ്ഞു. പരാതിക്കാരന്റെ വാദവും പ്രതിയുടെ കുറ്റസമ്മതവും കണക്കിലെടുത്ത കോടതി, ഈ സന്ദേശം പരാതിക്കാരന് വൈകാരികവും ധാര്‍മ്മികവുമായ നഷ്ടങ്ങള്‍ ഉണ്ടാക്കിയെന്ന് നിരീക്ഷിച്ചു. തുടര്‍ന്ന് ഇതിന് നഷ്ടപരിഹാരമായി 5,000 ദിര്‍ഹവും കോടതി നടപടികളുടെ ചെലവുകളും വഹിക്കാന്‍ ഉത്തരവിടുകയായിരുന്നു.