നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതോടെ വധശിക്ഷ നടപ്പിലാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ അധികൃതര്‍ ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിക്ക് മാപ്പുനല്‍കുന്നതായി അവ്വാദ് സുലൈമാന്‍ അറിയിച്ചത്.

റിയാദ്: സൗദി അറേബ്യയില്‍ വധശിക്ഷ നടപ്പാക്കുന്നതിന് തൊട്ടുമുമ്പ് മകന്റെ ഘാതകന് മാപ്പുനല്‍കി പിതാവ്. വടക്കന്‍ സൗദിയിലെ തബൂക്കിലാണ് സംഭവം. നാലുവര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു കലഹത്തിനിടെ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി വിധി പ്രഖ്യാപിച്ചതോടെ തിങ്കളാഴ്ച ഇയാളുടെ വധശിക്ഷ നടപ്പാക്കേണ്ടതായിരുന്നു. 

തിങ്കളാഴ്ച രാവിലെ വധശിക്ഷ നടപ്പാക്കുന്ന സ്ഥലത്ത് വെച്ചാണ് പ്രതിയായ സൗദി യുവാവിന്, കൊല്ലപ്പെട്ടയാളുടെ പിതാവ് അവ്വാദ് സുലൈമാന്‍ മാപ്പുനല്‍കിയത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതോടെ വധശിക്ഷ നടപ്പിലാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ അധികൃതര്‍ ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിക്ക് മാപ്പുനല്‍കുന്നതായി അവ്വാദ് സുലൈമാന്‍ അറിയിച്ചത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona