ജിദ്ദയില്‍ ജോലിചെയ്തിരുന്ന മലപ്പുറം പെരിന്തല്‍മണ്ണ പാലോളിപറമ്പ് സ്വദേശി ദില്‍ഷാദ് (44) ആണ് ശനിയാഴ്ച മരിച്ചത്. മകളുടെ വിവാഹത്തിനായി നാട്ടില്‍ പോയതായിരുന്നു. 

റിയാദ്: സൗദി അറേബ്യയില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയ മലയാളി അസുഖം ബാധിച്ച് മരിച്ചു. ജിദ്ദയില്‍ ജോലിചെയ്തിരുന്ന മലപ്പുറം പെരിന്തല്‍മണ്ണ പാലോളിപറമ്പ് സ്വദേശി ദില്‍ഷാദ് (44) ആണ് ശനിയാഴ്ച മരിച്ചത്. മകളുടെ വിവാഹത്തിനായി നാട്ടില്‍ പോയതായിരുന്നു. നാട്ടിലെത്തി കൊവിഡ് ബാധിക്കുകയും തുടര്‍ന്ന് ന്യൂമോണിയയും ബാധിച്ച് മഞ്ചേരി മെഡിക്കല്‍ കേളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജിദ്ദയിലെ നവോദയ കലാസാംസ്‌കാരിക വേദിയുടെ പ്രവര്‍ത്തകനായിരുന്നു. പരേതനായ മങ്കരത്തൊടി ഹംസയാണ് പിതാവ്. ഭാര്യ: നജ്മ അട്ടപ്പാടി. മക്കള്‍: രോഷ്‌ന, റോഷിന്‍. മരുമകന്‍: നൗഫല്‍.