Asianet News MalayalamAsianet News Malayalam

ഹജ്ജ്; കേരളത്തില്‍ നിന്ന് അപേക്ഷ നല്‍കിയ ഒട്ടേറെ പേര്‍ക്ക് ഇത്തവണ അവസരം നഷ്ടമാകും

18നും 60നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മാത്രമായിരിക്കും ഹജ്ജിന് അവസരം. ഹജ്ജ് യാത്ര ചെയ്യുന്നതിന് മുമ്പുള്ള ആറ് മാസത്തില്‍ ഏതെങ്കിലും ആശുപത്രിയില്‍ കിടത്തി ചികിത്സക്ക് വിധേയരായവര്‍ ആകരുത് എന്ന നിബന്ധനയും സൗദി അറേബ്യ മുന്നോട്ട് വച്ചിട്ടുണ്ട്.

many keralites applied for hajj this year may not get chance
Author
Riyadh Saudi Arabia, First Published May 26, 2021, 3:25 PM IST

റിയാദ്: കേരളത്തില്‍ നിന്ന് ഹജ്ജിന് അപേക്ഷ നല്‍കിയ ഒട്ടേറെപ്പേര്‍ക്ക് ഇത്തവണ അവസരം നഷ്ടപ്പെടും. കൊവിഡ് നിയന്ത്രണങ്ങള്‍ ഉള്ളത് കൊണ്ട് ഹജ്ജ് തീര്‍ത്ഥാടകരുടെ എണ്ണം സൗദി അറേബ്യ വെട്ടിക്കുറച്ചതാണ് കാരണം. ഇന്ത്യയില്‍ നിന്ന് മൊത്തം അയ്യായിരം പേര്‍ക്ക് മാത്രമാണ് അവസരം ലഭിക്കുക.

കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ സൗദി അറേബ്യ 45,000 വിദേശികള്‍ക്ക് മാത്രമാണ് ഹജ്ജിന് അനുമതി നല്‍കിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് അയ്യായിരം പേര്‍ക്കായിരിക്കും അവസരം. കഴിഞ്ഞ തവണ 1,75,000 പേര്‍ ഹജ്ജ് ചെയ്തിടത്താണിത്. കേരളത്തില്‍ 6506 പേരാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി അപേക്ഷ നല്‍കിയത്. ഇതില്‍ ഭൂരിഭാഗം പേര്‍ക്കും അവസരം നഷ്ടപ്പെടും. അഞ്ഞൂറ് പേര്‍ക്ക് മാത്രമായിരിക്കും അവസരമെന്നാണ് കരുതുന്നത്. ഇത് സംബന്ധിച്ച് ഒരാഴ്ചക്കുള്ളില്‍ വ്യക്തത വരും.

18നും 60നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മാത്രമായിരിക്കും ഹജ്ജിന് അവസരം. ഹജ്ജ് യാത്ര ചെയ്യുന്നതിന് മുമ്പുള്ള ആറ് മാസത്തില്‍ ഏതെങ്കിലും ആശുപത്രിയില്‍ കിടത്തി ചികിത്സക്ക് വിധേയരായവര്‍ ആകരുത് എന്ന നിബന്ധനയും സൗദി അറേബ്യ മുന്നോട്ട് വച്ചിട്ടുണ്ട്. ജൂണ്‍ പകുതിയോട് കൂടിയായിരിക്കും ഹജ്ജിനുള്ള കേരളത്തില്‍ നിന്നുള്ള യാത്ര ആരംഭിക്കുക.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios