സുരക്ഷ മുന്‍നിര്‍ത്തിയാണ് ശൈഖ് ജാബിര്‍ പാലത്തിലും ദോഹ ലിങ്ക് റോഡിലും സൈക്കിള്‍ സവാരി നിരോധിച്ചതെന്നും ജനങ്ങള്‍ ഇതുമായി സഹകരിക്കണമെന്നും ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ റിലേഷന്‍ ആന്‍ഡ് സെക്യൂരിറ്റി മീഡിയ അഭ്യര്‍ത്ഥിച്ചു.

കുവൈത്ത് സിറ്റി: കുവൈത്തിലെ(Kuwait) ശൈഖ് ജാബിര്‍ പാലത്തില്‍(Sheikh Jaber Bridge) നിരോധനം ലംഘിച്ച് സൈക്കിള്‍ സവാരി(cycling) നടത്തിയ നിരവധി പേരെ അറസ്റ്റ് (arrest)ചെയ്തതായി അധികൃതര്‍ അറിയിച്ചു. അടുത്തിടെ ഉണ്ടായ അപകടങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷ പരിഗണിച്ചാണ് ശൈഖ് ജാബിര്‍ കടല്‍ പാലത്തില്‍ സൈക്കിള്‍ സവാരിയുെ നടത്തവും നിരോധിച്ചത്.

കുവൈത്തില്‍ 24 മണിക്കൂറിനിടെ രണ്ട് പ്രവാസികള്‍ പാലത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

സുരക്ഷ മുന്‍നിര്‍ത്തിയാണ് ശൈഖ് ജാബിര്‍ പാലത്തിലും ദോഹ ലിങ്ക് റോഡിലും സൈക്കിള്‍ സവാരി നിരോധിച്ചതെന്നും ജനങ്ങള്‍ ഇതുമായി സഹകരിക്കണമെന്നും ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ റിലേഷന്‍ ആന്‍ഡ് സെക്യൂരിറ്റി മീഡിയ അഭ്യര്‍ത്ഥിച്ചു. ലോകത്തിലെ തന്നെ നാലാമത്തെ വലിയ കടല്‍പ്പാലമാണ് ശൈഖ് ജാബിര്‍ പാലം. നിലവില്‍ ഇവിടെ ഗതാഗത തിരക്ക് ഇല്ലാത്തതിനാല്‍ അമിത വേഗത്തില്‍ എത്തുന്ന വാഹനങ്ങള്‍ സൈക്കിള്‍ യാത്രക്കാരെ ഇടിക്കാനുള്ള സാധ്യത കൂടുതലാണ്. സൈക്കിള്‍ യാത്രക്കാര്‍ക്ക് പ്രത്യേക ട്രാക്ക് നിര്‍മ്മിക്കുന്നത് ആലോചനയിലുണ്ട്. 

ഇന്ത്യ-കുവൈത്ത് നയതന്ത്ര ബന്ധത്തിന്‍റെ 60-ാം വാര്‍ഷികം; ഒരു വര്‍ഷം നീളുന്ന ആഘോഷം