യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ നിന്നുള്ളവര്‍ മാര്‍ച്ച് ഓഫ് ദി യൂണിയനില്‍ ഒത്തുചേര്‍ന്നു. ദേശീയ പതാകയേന്തി യുഎഇ ഭരണാധികാരി ശൈഖ് മുഹമ്മദ് മാര്‍ച്ചിന് നേതൃത്വം നല്‍കി.

അബുദാബി: യുഎഇയുടെ 51-ാമത് ദേശീയ ദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച 'മാര്‍ച്ച് ഓഫ് ദി യൂണിയനി'ല്‍ പതിനായിരങ്ങള്‍ക്കൊപ്പം പങ്കുചേര്‍ന്ന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് അല്‍ വത്ബയില്‍ സംഘടിപ്പിച്ച മാര്‍ച്ച് ഓഫ് ദി യൂണിയനില്‍ വന്‍ ജനപങ്കാളിത്തമാണ് ഉണ്ടായത്. 

യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ നിന്നുള്ളവര്‍ മാര്‍ച്ച് ഓഫ് ദി യൂണിയനില്‍ ഒത്തുചേര്‍ന്നു. ദേശീയ പതാകയേന്തി യുഎഇ ഭരണാധികാരി ശൈഖ് മുഹമ്മദ് മാര്‍ച്ചിന് നേതൃത്വം നല്‍കി. സുപ്രീം കൗണ്‍സില്‍ അംഗങ്ങളായ വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളും കിരീടാവകാശികളും മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. വിവിധ പരിപാടികളും ഒട്ടക, കുതിര പ്രദര്‍ശനങ്ങളും എയര്‍ ഷോയും വെടിക്കെട്ടും ലേസര്‍ ഷോയും കാണികളെ വിസ്മയിപ്പിച്ചു. 

Read More - 51-ാം പിറന്നാള്‍ നിറവില്‍ ഇമാറാത്ത്; ആഘോഷങ്ങളില്‍ പങ്കുചേര്‍ന്ന് പ്രവാസികളും

ദുബൈ ഫിറ്റ്‌നസ് ചലഞ്ചിന്റെ ആറാം പതിപ്പില്‍ പങ്കെടുത്തത് 22 ലക്ഷം പേര്‍

ദുബൈ: ദുബൈ ഫിറ്റ്‌നസ് ചലഞ്ചിന്റെ ആറാം പതിപ്പില്‍ വന്‍ ജനപങ്കാളിത്തം. ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തുടക്കമിട്ട ചലഞ്ചില്‍ ഇത്തവണ 2,212,246 പേരാണ് പങ്കാളികളായത്.

Read More - 1000 ദിര്‍ഹത്തിന്റെ പുതിയ കറന്‍സി നോട്ട് പുറത്തിറക്കി യുഎഇ സെന്‍ട്രല്‍ ബാങ്ക്

എല്ലാ ദിവസവും 30 മിനിറ്റ് വ്യായാമം 30 ദിവസത്തേക്ക് നടത്തിയാണ് ഫിറ്റ്‌നസ് ചലഞ്ച് പൂര്‍ത്തിയാകുന്നത്. ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ 27 വരെയാണ് ഫിറ്റ്‌നസ് ചലഞ്ച് സംഘടിപ്പിച്ചത്. ഈ കാലയളവില്‍ ദുബൈയിലെ 19 ഹബ്ബുകളിലായി ഫിറ്റ്‌നസിനെ കുറിച്ചുള്ള 13,000ലേറെ സൗജന്യ ക്ലാസുകളും സംഘടിപ്പിച്ചിരുന്നു. രണ്ട് മെഗാ ഫിറ്റ്‌നസ് പരിപാടികളില്‍ പങ്കെടുക്കാനുള്ള അവസരവും ആളുകള്‍ക്ക് ലഭിച്ചിരുന്നു. ശൈഖ് സായിദ് റോഡില്‍ ഡിപി വേള്‍ഡ് അവതരിപ്പിച്ച ദുബൈ റൈഡ്, മായ് ദുബൈ അവതരിപ്പിച്ച ദുബൈ റണ്‍ എന്നിവയിലും വന്‍ ജനപങ്കാളിത്തമുണ്ടായി.