പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമല്ലാത്ത സാഹചര്യങ്ങള്‍ ദേശീയ അടിയന്തര ദുരന്ത നിവാരണ അതോറിറ്റി ബുധനാഴ്ച പ്രഖ്യാപിച്ചു.

അബുദാബി: യുഎഇയില്‍ കൊവിഡ്(covid) കേസുകള്‍ കുറഞ്ഞതോടെ നിയന്ത്രണങ്ങളില്‍ ഇളവ്. പൊതുസ്ഥലങ്ങളില്‍ മാസ്‌ക്(mask) നിര്‍ബന്ധമല്ലാത്ത സാഹചര്യങ്ങള്‍ ദേശീയ അടിയന്തര ദുരന്ത നിവാരണ അതോറിറ്റി ബുധനാഴ്ച പ്രഖ്യാപിച്ചു.

പൊതുസ്ഥലങ്ങളില്‍ വ്യായമം ചെയ്യുമ്പോള്‍, ഒരേ വീട്ടിലെ അംഗങ്ങള്‍ സ്വകാര്യവാഹനങ്ങളില്‍ സഞ്ചരിക്കുമ്പോള്‍, നീന്തല്‍ക്കുളങ്ങളിലും ബീച്ചുകളിലും അടച്ചിട്ട സ്ഥലങ്ങളില്‍ ഒറ്റയ്ക്കുള്ളപ്പോള്‍, സലൂണുകളിലും ബ്യൂട്ടി സെന്ററുകളിലും, മെഡിക്കല്‍ സെന്ററുകളില്‍ എന്നീ സാഹചര്യങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona