യുഎഇയിൽ ജബൽ അലിയിലെ പ്ലാസ്റ്റിക് ഫാക്ടറിയിൽ വന്‍ അഗ്നിബാധ

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 11, Jan 2019, 3:09 PM IST
massive fire in uae
Highlights

പ്ലാസ്റ്റിക്ഉല്‍പ്പന്നങ്ങള്‍ റീസൈക്കിള്‍ ചെയ്യുന്ന ഫാക്ടറിയുടെ ഗോഡൗണില്‍ രാവിലെ 9.20ഓടെയാണ് തീപിടിച്ചതെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. 

ദുബായ്: ദുബായില്‍ വന്‍ അഗ്നിബാധ. ജബല്‍ അലിയിലെ ഒരു ഫാക്ടറിയുടെ ഗോഡൗണിലാണ് വെള്ളിയാഴ്ച രാവിലെ തീപിടുത്തമുണ്ടായത്. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ദുബായ് മീഡിയ ഓഫീസ് ട്വിറ്ററിലൂടെ അറിയിച്ചു.

പ്ലാസ്റ്റിക്ഉല്‍പ്പന്നങ്ങള്‍ റീസൈക്കിള്‍ ചെയ്യുന്ന ഫാക്ടറിയുടെ ഗോഡൗണില്‍ രാവിലെ 9.20-ഓടെയാണ് തീപിടിച്ചതെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. പരിസരത്തുള്ള മറ്റ് ഫാക്ടറികളിലേക്ക് തീ പടരാതിരിക്കാനുള്ള മുന്‍കരുതലുകളെടുക്കാന്‍ കഴിഞ്ഞതിനാല്‍ വലിയ അപകടം ഒഴിവായി. തീ പൂര്‍ണ്ണമായി നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങള്‍ ഉച്ചയ്ക്ക് ഒരു മണിക്കും തുടരുന്നതായാണ് അറിയിച്ചത്. സിവില്‍ ഡിഫന്‍സിലെ വിദഗ്ധ സംഘമാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. 

കൂടുതല്‍ ചിത്രങ്ങള്‍

loader