റിയാദ്: ദക്ഷിണ റിയാദിലെ റസ്റ്റോറന്റിന്‍ വന്‍ അഗ്നിബാധ. പ്രമുഖ റസ്റ്റോറന്റ് ശൃംഖലയുടെ അല്‍ ഹസം ഡിസ്‍ട്രിക്റ്റില്‍ പ്രവര്‍ത്തിച്ചിരുന്ന ശാഖയിലാണ് തീപ്പിടിച്ചത്. രണ്ട് നിലകളിലായി പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം ഏറെക്കുറെ പൂര്‍ണമായി കത്തിനശിച്ചു.

സിവില്‍ ഡിഫന്‍സ് അധികൃതര്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. തീപ്പിടുത്തത്തിന്റെ ദൃശ്യങ്ങളടങ്ങിയ വീഡിയോ ക്ലിപ്പുകള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ട്.