ചൊവ്വാഴ്ച ചൂട് കുറയുമെന്ന് നേരത്തെ തന്നെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരുന്നു. എന്നാല്‍ മറ്റ് ദിവസങ്ങളില്‍ പൊതുവെ ചൂടേറിയ കാലാവസ്ഥ തന്നെ തുടരുമെന്നാണ് പ്രവചനം. 

അബുദാബി: മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് യുഎഇയില്‍ ചൊവ്വാഴ്ച ചൂട് കുറഞ്ഞുവെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 44.3 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇന്നലെ രാജ്യത്ത് അനുഭവപ്പെട്ട പരമാവധി താപനില.

ചൊവ്വാഴ്ച ചൂട് കുറയുമെന്ന് നേരത്തെ തന്നെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരുന്നു. എന്നാല്‍ മറ്റ് ദിവസങ്ങളില്‍ പൊതുവെ ചൂടേറിയ കാലാവസ്ഥ തന്നെ തുടരുമെന്നാണ് പ്രവചനം. ഉള്‍പ്രദേശങ്ങളില്‍ ആര്‍ദ്രത കൂടുന്നതിനാല്‍ രാത്രിയിലും പുലര്‍ച്ചയും മൂടല്‍മഞ്ഞിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.