മക്ക: ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ മക്കയിലെ വിശുദ്ധ കഅ്ബാലയം കഴുകി. പനിനീരും അത്തറും സുഗന്ധദ്രവ്യങ്ങളും ചേര്‍ത്ത് പ്രത്യേകം തയ്യാറാക്കിയ സംസം വെള്ളം ഉപയോഗിച്ചാണ് കഅ്ബാലയം കഴുകിയത്. സല്‍മാന്‍ രാജാവിനെ പ്രതിനിധീകരിച്ച് മക്ക ഗവര്‍ണർ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്‍ ചടങ്ങിന് നേതൃത്വം നല്‍കി. 

ഇന്ത്യൻ സ്ഥാനപതി ഔസാഫ് സയ്യിദ്, കോൺസുൽ ജനറൽ നൂർ റഹ്മാൻ ശൈഖ്, വ്യവസായി എം. എ. യൂസുഫലി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ തുടങ്ങിയവര്‍ പങ്കെടുത്തു.