കൂട്ടായ്മയിലെ അംഗങ്ങൾക്കിടയിൽ ആരോഗ്യ സംരക്ഷണത്തെക്കുറിച്ചുള്ള അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്രിക്കറ്റ് മത്സരം നടത്തുന്നത് എന്ന് കോഡിനേറ്റർമാരായ രാജു മാത്യു, ഷിനോജ് ഷംസുദ്ദിൻ, സുജിത് സുന്ദരേശൻ എന്നിവർ അറിയിച്ചു. 

ഷാര്‍ജ: യുഎഇയിലെ (UAE) ഇന്ത്യൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്‍മയായ ഐ.എം.എഫിന്റെ (IMF) നേതൃത്വത്തിൽ യാക്കോബ്സ് എവർറോളിങ്ങ് ട്രോഫിക്ക് വേണ്ടിയുള്ള മീഡിയ ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് (Media Cricket Championship) ഈ മാസം 27 ന് ഷാർജ സ്‍കൈലൈൻ കോളേജ് ഗ്രൗണ്ടിൽ (skyline college sharjah) നടക്കും. ഉച്ചക്ക് ഒരു മണി മുതലാണ് മത്സരം. 

വിക്ടോറിയ ക്രിക്കറ്റ് അക്കാദമി ആന്റ് സ്പോർട്സ് ഫെസിലിറ്റീസ്, ദുബൈ എസ്.പി.എസ്.എ ക്രിക്കറ്റ് അക്കാദമി, ബ്ലാക്ക് പെഗാസിസ് ക്രിക്കറ്റ് ക്ലബ് എന്നിവയുടെ സാങ്കേതിക സഹകരണത്തോടെയാണ് ചാമ്പ്യൻഷിപ് നടത്തുന്നത്. വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും സമ്മാനമായി നൽകും. യാക്കോബ്സ് ഫാം ആന്റ് ക്യാമ്പിങ്ങ് മാനേജിങ്ങ് ഡയരക്ടർ ഫിനിക്സ് യാക്കോബാണ് മുഖ്യ സ്‍പോൺസർ. 

ലുലു ഗ്രൂപ്പും ഉസ്‍താദ് ഹോട്ടലും ഗ്ലോബൽ മീഡിയ ഹബും ചാമ്പ്യൻഷിപ്പുമായി സഹകരിക്കും. കൂട്ടായ്മയിലെ അംഗങ്ങൾക്കിടയിൽ ആരോഗ്യ സംരക്ഷണത്തെക്കുറിച്ചുള്ള അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്രിക്കറ്റ് മത്സരം നടത്തുന്നത് എന്ന് കോഡിനേറ്റർമാരായ രാജു മാത്യു, ഷിനോജ് ഷംസുദ്ദിൻ, സുജിത് സുന്ദരേശൻ എന്നിവർ അറിയിച്ചു. കൂട്ടായ്മയുടെ നേതൃത്വത്തിൽ നേരത്തെ ഫുട്ബോൾ മത്സരവും ബാഡ്‍മിന്റൺ ചാമ്പ്യൻഷിപ്പും നടത്തിയിരുന്നു.

യുഎഇയില്‍ ഇന്ന് മുതല്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്; മാറ്റങ്ങള്‍ ഇങ്ങനെ
അബുദാബി: യുഎഇയില്‍ നിലവിലുണ്ടായിരുന്ന കൊവിഡ് നിയന്ത്രണങ്ങളില്‍ (Covid restrictions) ഇളവുകള്‍ (Relaxations) പ്രാബല്യത്തില്‍ വന്നു. വിവിധ സ്ഥലങ്ങളില്‍ പ്രവേശിക്കാവുന്ന ആളുകളുടെ പരമാവധി എണ്ണത്തിനും (Maximum Capacity) സാമൂഹിക അകലം സംബന്ധിച്ച നിബന്ധനകളിലുമാണ് (Social Distancing rules) മാറ്റം വന്നത്. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന ഗണ്യമായ കുറവ് കണക്കിലെടുത്താണ് ഇളവുകള്‍ അനുവദിക്കുന്നത്.

 പ്രതിരോധ മാര്‍ഗങ്ങളില്‍ വിട്ടുവീഴ്‍ച കാണിക്കാതെ സമൂഹത്തിലെ ഓരോരുത്തരും ശ്രദ്ധിച്ചത് കൊണ്ടാണ് രോഗബാധിതരുടെ എണ്ണം താഴേക്ക് കൊണ്ടുവാരാന്‍ സാധിച്ചതെന്ന് യുഎഇ നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് മാനേജ്‍മെന്റ് അതോരിറ്റി അറിയിച്ചു. ആശുപത്രികളില്‍ പ്രവേശിക്കപ്പെടുന്ന കൊവിഡ് രോഗികളുടെ എണ്ണത്തിലും വലിയ കുറവുണ്ടായി. ഇതേ തുടര്‍ന്ന് ഫെബ്രുവരി ഒന്‍പതിനാണ് നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് മാനേജ്‍മെന്റ് അതോരിറ്റി കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുമെന്ന് അറിയിച്ചത്.

വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവ പോലുള്ള സാമൂഹിക ചടങ്ങുകളില്‍ പരമാവധി ആളുകള്‍ക്ക് പങ്കെടുക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഓരോ എമിറേറ്റിനും സ്വന്തമായി നിബന്ധനകള്‍ പ്രഖ്യാപിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. സിനിമാ തീയറ്ററുകള്‍ പരമാവധി ശേഷിയില്‍ ഫെബ്രുവരി 15 മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും. കായിക മത്സരങ്ങള്‍ നടക്കുന്ന വേദികളിലും ഫുട്‍ബോള്‍ സ്റ്റേഡിയങ്ങളിലും 100 ശതമാനം ആളുകളെയും പ്രവേശിപ്പിക്കാം. ഇവിടങ്ങളില്‍ അല്‍ ഹുസ്‍ന്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചുള്ള ഗ്രീന്‍ പാസ് പ്രോട്ടോക്കോള്‍ നിലവിലുണ്ടാകും. സ്റ്റേഡിയങ്ങളില്‍ പ്രവേശിക്കാന്‍ അല്‍ ഹുസ്‍ന്‍ ആപ്ലിക്കേഷനിലെ ഗ്രീന്‍ സ്റ്റാറ്റസോ അല്ലെങ്കില്‍ 96 മണിക്കൂറിനിടെ നടത്തിയ കൊവിഡ് പി.സി.ആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലമോ ഹാജരാക്കണം.

പള്ളികള്‍, ചര്‍ച്ചുകള്‍, മറ്റ് ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍ ആളുകള്‍ തമ്മില്‍ പാലിക്കേണ്ട സാമൂഹിക അകലം ഒരു മീറ്ററായി നിജപ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങളിലെ അവസ്ഥ ഫെബ്രുവരി മാസത്തിലുടനീളം നിരീക്ഷിക്കുമെന്നും പിന്നീട് ആവശ്യമെങ്കില്‍ മറ്റ് നിബന്ധനകള്‍ കൊണ്ടുവരികയോ അല്ലെങ്കില്‍ സാമൂഹിക അകലം സംബന്ധിച്ച നിബന്ധന എടുത്തുകളയുകയോ ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.

നിബന്ധനകളില്‍ ഇളവ് വരുത്തുന്നുണ്ടെങ്കിലും വ്യക്തിഗത കൊവിഡ് പ്രതിരോധ മാര്‍ഗങ്ങളായ മാസ്‍ക് ധരിക്കല്‍, സാമൂഹിക അകലം, സാനിറ്റൈസേഷന്‍ എന്നിവ ജനങ്ങള്‍ തുടര്‍ന്നും പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. കൊവിഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചവര്‍ ബൂസ്റ്റര്‍ ഡോസ് എടുക്കണം. വിവിധ സ്ഥലങ്ങളില്‍ അല്‍ ഹുസ്‍ന്‍ ആപ്ലിക്കേഷനിലെ ഗ്രീന്‍ സ്റ്റാറ്റസ് പ്രദര്‍ശിപ്പിക്കേണ്ടി വരുമെന്നും അറിയിച്ചിട്ടുണ്ട്.